ക്ഷേത്രം
ശക്തിയുടെ വിവിധ ഭാവങ്ങളെ അതിപുരാതനകാലം മുതല്‍ തന്നെ ഭാരതീയര്‍ ആരാധിച്ചിരുന്നു. ദേവിക്ക് പഞ്ചരൂപങ്ങളാണ് ഉള്ളത്. ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്നിവരാണ് പഞ്ചദേവിമാര്‍. ഇതില്‍ ദുര്‍ഗ്ഗാദേവി എല്ലാ ശക്തികളുടെയും മൂര്‍ത്തിമദ്ഭാവമായ ശക്തിസ്വരൂപിണിയാണ്. ശാന്തഭാവത്തിലും രൗദ്രഭാവത്തിലും ദുര്‍ഗ്ഗാദേവിയെ ആരാധിക്കാറുണ്ട്. സരസ്വതി, ലക്ഷ്മി, പാര്‍വ്വതി തുടങ്ങിയവരെല്ലാം ദേവിയുടെ ശാന്തഭാവങ്ങളാണ്. ഭദ്രകാളി, ചണ്ഡിക തുടങ്ങിയവ രൗദ്രഭാവങ്ങളും. ഈ ദേവതകളെയെല്ലാം പൊതുവേ ഭഗവതി എന്ന പേരില്‍ കേരളീയര്‍ ആരാധിച്ചുവരുന്നു.